local

പയസ്വിനി അബുദാബിയുടെ ഓണ്‍ലൈന്‍ ഓണാഘോഷ പരിപാടിയുടെ ഉദ്ഘാടനവും വെബ്‌സൈറ്റ് ലോഞ്ചിങ്ങും

കാസര്‍കോട് : അബുദാബിയിലെ കാസര്‍കോടുകാരുടെ കുടുംബ -സൗഹൃദ കൂട്ടായ്മയായ പയസ്വിനി അബുദാബിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ഓണചിന്തുകള്‍ 2020’ എന്ന പേരില്‍ ഓണ്‍ലൈനില്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനവും പയസ്വിനിയുടെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് നിര്‍വ്വഹിച്ചു. പ്രശസ്ത യുവ പിന്നണി ഗായിക ഹരിത ഹരീഷ് മുഖ്യാതിഥിയായി. കൂട്ടായ്മ്മയുടെ അംഗം കൂടിയായ കവിത സുനില്‍ ആണ് വെബ്‌സൈറ്റ് ഡിസൈന്‍ ചെയ്തത്. കുട്ടികളും മുതിര്‍ന്നവരും പാട്ട്, ഡാന്‍സ് തുടങ്ങിയ വിവിധ കലാ- സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാല്‍, ഓണ്‍ലൈന്‍ ആയിട്ടാണ് പരിപാടികള്‍ സംഘടിപ്പിച്ചത്. ഓണാഘോഷ പരിപാടിയുടെ മറ്റൊരു ആകര്‍ഷണം ഓണസദ്യയായിരുന്നു. കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണസദ്യ ഏര്‍പ്പാട് ചെയ്ത് എല്ലാവരുടെയും വീടുകളിലേക്ക് എത്തിച്ചു കൊടുത്തതും വ്യത്യസ്തമായ അനുഭവമായിരുന്നു.

ഓണാഘോഷ പരിപാടികള്‍ക്ക് രക്ഷാധികാരികളായ ജയകുമാര്‍ പെരിയ, ദാമോദരന്‍ നിട്ടൂര്‍,
സെക്രട്ടറി ഉമേഷ് കാഞ്ഞങ്ങാട്, പ്രസിഡന്റ് സുനില്‍ പാടി, വിശ്വംഭരന്‍ കാമലോന്‍, അനൂപ് കാഞ്ഞങ്ങാട് , അശ്വതി ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published.

error: Content is protected !!