രാജപുരം:ബിജെപി പനത്തടി പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബളാംതോട് -ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മറ്റി ഓഫീസ് ബളാംതോട് കുറ്റിപ്പുറത്ത് ബില്‍ഡിംഗില്‍ കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് എന്‍ മധു ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ടിആര്‍ രാജന് അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ഇക്കഴിഞ്ഞ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ അരുണ്‍ എസ് നായര്‍, അഖില്‍ എസ് നായര്‍ എന്നീ വിദ്യാര്‍ത്ഥികളെ കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് ബളാല്‍ കുഞ്ഞിക്കണ്ണനും, ചിത്രരചനയിലെ യുവപ്രതിഭയായ വൈഷ്ണവ് എം.എസ് നെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.കെ വേണുഗോപാലും ആദരിച്ചു.ബി.ജെ.പി ജില്ലാ കമ്മറ്റിയംഗം പി രാമചന്ദ്ര സറളായ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഒ ജയറാം മാസ്റ്റര്‍, സി ബാലകൃഷ്ണന് നായര്‍, വനവാസി വികാസ കേന്ദ്രം ജില്ലാ സംഘടനാ സെക്രട്ടറി എം. ഷിബു, സേവാഭാരതി പഞ്ചായത്ത് പ്രസിഡന്റ് ആര് പ്രേംകുമാര്‍, ബി.ഡി.ജെ.എസ് നിയോജക മണ്ഡലം പ്രസിഡന്റ് പി ഗണേശന്, ബി.ജെ.പി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.വി മാത്യു , കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി ആര് സൂര്യനാരായണ ഭട്ട്, പഞ്ചായത്ത് പ്രസിഡന്റ് വി.കൃഷ്ണന്‍കുട്ടി നായര്‍, ജനറല്‍ സെക്രട്ടറി ജയലാല്‍, ഒബിസി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രവിപുല്ലുമല,യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് കെ.എന്‍ രതീഷ് എന്നിവര്‍ സംസാരിച്ചു.പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എം.കെ സുരേഷ് സ്വാഗതവും, സെക്രട്ടറി ഭാസ്ക്കരന്‍ കാപ്പിത്തോട്ടം നന്ദിയും പറഞ്ഞു. സമാധിയായ എടനീര്‍മഠാധിപതി കേശ വാനന്ദ ഭാരതി സ്വാമികളുടെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
Related Articles
വിമുക്ത ഭടനും കണ്ണൂര്‍ മിലിട്ടറി ഹോസ്പിറ്റല്‍ ജീവനക്കാരനുമായ പടിഞ്ഞാറ്റംകൊഴുവലിലെ പി.കെ.പ്രദീപ് കുമാര്‍ അന്തരിച്ചു
നീലേശ്വരം: വിമുക്ത ഭടനും കണ്ണൂര്‍ മിലിട്ടറി ഹോസ്പിറ്റല്‍ ജീവനക്കാരനുമായ പടിഞ്ഞാറ്റംകൊഴുവല്‍ തെക്കുംകര വീട്ടിലെ പി.കെ.പ്രദീപ് കുമാര്‍ (57) അന്തരിച്ചു. തലശ്ശേരി പാനൂര്‍ സ്വദേശിയാണ്. ഭാര്യ: ടി.എം.വീണ. മക്കള്‍: ടി.എം. വരുണ്‍, അഞ്ജന പ്രദീപ്, അര്‍ച്ചന പ്രദീപ്. സഹോദരങ്ങള്‍: പ്രേമവല്ലി (റിട്ട. അധ്യാപിക, തലശ്ശേരി), പ്രേംരാജ് (റിട്ട. ആര്‍ടിഒ, തലശ്ശേരി), പ്രസന്നകുമാര്‍ ( പുല്‍പ്പള്ളി), പ്രസീദ (തൃശൂര്‍), പ്രമോദ് (എ.വി.ടി. എറണാകുളം).
ജാതിമത ഭേദമന്യേ 600ല്‍ പരം കുടുംബങ്ങള്‍ക്ക് സ്പീഡ് വേ നാഷണല്‍ ക്ലബ്ബ് റംസാന് സമൃദ്ധി കിറ്റ് വിതരണം നടത്തി
ഉദുമ പടിഞ്ഞാര്‍ സ്പീഡ് വേ ഗ്രൂപ്പ് സഹകരത്തോടെ ഉദുമ പടിഞ്ഞാര്‍ നാഷണല്‍ ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റംസാന് സമൃദ്ധി ഭക്ഷ്യ കിറ്റ് വിതരണം നടത്തി. ഇരുപതോളം വിഭവങ്ങള്‍ അടങ്ങുന്ന കിറ്റ് പ്രദേശത്തെ ജാതിമത ബേധമന്യേ 600ല്‍ പരം കുടുംബങ്ങള്‍ക്കാണ് രണ്ട് ദിവസങ്ങളിലായി ക്ലബ്ബ് പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചത്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നാഷണല്‍ ക്ലബ്ബ് ഓഫീസില്‍ വെച്ച് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ ക്ലബ്ബ് വൈസ് പ്രസിഡന്റ് അഷ്റഫ് തായത്തിന് കൈമാറി […]
കോടോത്ത് പണാംകോട് വയലില്‍ ഞാറ് നടില്‍ ഉത്സവം രണ്ട് തലമുറകളുടെ സംഗമമായി
ഒടയംചാല്‍: ഡോ: അംബേദ്ക്കര്‍ ഗവ.ഹയര്‍ സെക്കന്‍ണ്ടറി സ്കൂള്‍ കോടോത്ത് എസ് പി സി കുട്ടികളുടെ നേതൃത്വത്തില്‍ പണാംകോട് വയലില്‍ ഞാറ് നടില്‍ ഉത്സവം നടത്തി. പഴയ കാല തലമുറയില്‍ നിന്നും പുതിയ തലമുറ ക്യഷി രീതി സ്വായത്തമാക്കി. ഞാറ് നടില്‍ , നാട്ടിപ്പാട്ട് എന്നിവ കുട്ടികളില്‍ ഒരേ സമയം ആവേശവും, കൗതുകവും ഉണര്‍ത്തി. കുടുംബശ്രി പ്രവര്‍ത്തകരോടൊപ്പം നാട്ടിപ്പാട്ട് കുട്ടികളും ഏറ്റു പാടി. പഴയ രീതിയില്‍ നിന്ന് പുതിയ രീതിയിലേക്കുള്ള കൃഷിയുടെ മാറ്റത്തെക്കുറിച്ച് അഞ്ചാം വാര്‍ഡ് മെമ്പര്‍ വി.കുഞ്ഞമ്പു […]