കാഞ്ഞങ്ങാട്:വസന്തത്തിന്റെ വരവറിയിച്ച് പൂക്കള്‍ നിറയുന്ന ശ്രാവണ മാസത്തില്‍ ചൂടി പൂജ. ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളില്‍ മാത്രം നടക്കുന്ന ആചാര പൂജയാണ് ചൂടി പൂജ. കാസര്‍കോട്-കാഞ്ഞങ്ങാട്ടെ ഗൗഡസാരസ്വത സമൂഹത്തിന്റെ വീടുകളില്‍ ചൂടി പൂജ നടന്നു. കുടുംബത്തില്‍ സര്‍വ്വ മംഗളം വരാനായി സുമംഗലികളാണ് പരമ്പരാഗത അനുഷ്ഠാന രീതിയില്‍ ഇത്തരത്തില്‍ തുളസി പൂജ നടത്തുന്നത്. വീട്ടു മുറ്റത്തെ തുളസി ചെടിയും സൂര്യദേവനും ആരാധിക്കപ്പെടുന്ന ഈ പൂജ നടത്തുന്നത് വെള്ളി, ഞായര്‍ ദിവസങ്ങളിലാണ്. കര്‍ക്കടകവാവ് കഴിഞ്ഞു വരുന്ന ശ്രാ വണ മാസത്തിലെ വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് ചൂടി പൂജ. കര്‍ക്കിടക വാവിന് ശേഷമുള്ള വാവിന് മുന്‍പ് പൂജ നടത്തണമെന്നതും ഇതിന്റെ പ്രത്യേകതയാണ്. കുളിച്ച് ശുദ്ധിയായി മധുര നിവേദ്യം തയ്യാറാക്കുന്നതോ ടെയാണ് പൂജാ കര്‍മ്മങ്ങള്‍ക്ക് തുടക്കമാകുന്നത്. കറുക, മുക്കുറ്റിപൂവ്, ഹനുമാന്കിരീട പുഷ്പം, മീശ പൂവ്, ശീപോതിപൂവ് തുടങ്ങി വീട്ടുമുറ്റത്തെ സുലഭമായ പൂക്കളും ഔഷധസസ്യങ്ങളും ലഭ്യമായ മറ്റു പൂക്കളും ചേര്‍ത്തുകെട്ടി ചൂടി അതായത് കൊച്ചു പൂച്ചെണ്ട് ഉണ്ടാക്കിയാണ് പൂജ ചെയ്യുന്നത്, ഇങ്ങനെ വിവിധ പൂക്കള്‍ ചേര്‍ത്ത് ചരട് കൊണ്ട് കെട്ടുന്നതിനാലാണ് ചൂടിപൂജ എന്ന പേരില്‍ അറിയപ്പെടുന്നത്. ഈ ചൂടി കൊണ്ട് തുളസി പൂജ നടത്തുന്നതാണ് പ്രധാന ചടങ്ങ്. മറ്റെല്ലാ പൂജകളിലും പുരുഷന്മാരുടെ പങ്കാളിത്തം ഉണ്ടാകാറുണ്ടെങ്കിലും ചൂടി പൂജ നടത്തുന്നത് സ്ത്രീകള്‍ മാത്രമാണ്. രാവിലെ തുടങ്ങി ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് പൂജ അവസാനിക്കുന്നു. വീടിന്റെ പ്രധാന വാതില്‍ പടിയിലും പൂജാമുറിയും പ്രത്യേക ആരാധനയുണ്ട്. രണ്ട് ഭാഗത്തും ഓരോ ചൂടി വെച്ച് കത്തിച്ച നിലവിളക്കുമായാണ് വാതില്‍പടി കയറി വീട്ടിനകത്തേക്ക് പ്രവേശിക്കുന്നത്. പൂജകള്‍ക്കുശേഷം മുതിര്‍ന്ന സുമംഗലികളായ സ്ത്രീകള്‍ക്ക് ചൂടി കൈമാറി കാല് തൊട്ട് വണങ്ങി അനുഗ്രഹം തേടുന്നു. പുതുതായി വീട്ടിലെത്തിയ സുമംഗലികളായ പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരും പൂജയില്‍ പങ്കെടുക്കുന്നു. അടുത്ത ബന്ധുക്കളും മറ്റും ചടങ്ങില്‍ പങ്കെടുക്കാറുണ്ട്. കാഞ്ഞങ്ങാട് പ്രദേശത്തെ വിവിധ ഗൗഡ സാരസ്വത ബ്രാഹ്മണ കുടുംബങ്ങളില്‍ ചൂട് പൂജ നടന്നത്.
Related Articles
ഹോസ്ദുര്‍ഗ് കോ -ഒപ്പറേറ്റിവ് ബാങ്ക് റിട്ട. ബാങ്ക് മാനേജര്‍ ബാലകൃഷ്ണനെ കാണാതായി പരാതി
കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് കോ -ഒപ്പറേറ്റിവ് ബാങ്ക് റിട്ട. ബാങ്ക് മാനേജര്‍ അലാമിപ്പള്ളി ഫ്രന്റ്സ് ക്ല ബ്ബിന് സമീപം താമസിക്കുന്ന ബാലകൃഷ്ണന് (61) കാണാതായി പരാതി. ചൊച്ചാഴ്ച പുലര്‍ച്ചെ 4 മണിമുതലാണ് ബാലകൃഷ്ണനെ കാണാതായത്.ബന്ധുക്കള്‍ ഹോസ്ദുര്‍ഗ് പോലിസില്‍ പരാതി നല്കി. കണ്ടെത്തുന്നവര്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക പോലീസ് സ്റ്റേഷന് 9497980921, 9446035066, 9544501111, 9567064649.
മുസ്ലീം യൂത്ത് ലീഗ് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍
കാഞ്ഞങ്ങാട് : മുസ്ലിം യൂത്ത് ലീഗ് കിനാനൂര്‍കരിന്തളം പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവില്‍ വന്നു. കെ. കെ.തസ്ലി പള്ളം (പ്രസിഡണ്ട്), നിഹില്‍ കമ്മാടം (ജനറല്‍ സെക്രട്ടറി),മുഹമ്മദ് സഹല്‍ (ട്രഷറര്‍),സി. എച്ച്. സുബൈര്‍, സിയാദ് പരപ്പ(വൈസ് പ്രസിഡണ്ട് ) സവാദ് ക്ലായ്ക്കോട്,ഷഹസാദ് കമ്മാടം(ജോ സെക്രട്ടറി ) പരപ്പയില്‍ നടന്ന കൗണ്‍സില്‍ യോഗം സി. എം. ഇബ്രാഹിം ആദ്യക്ഷത വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡണ്ട് മുസ്തഫ തായനൂര്‍ ഉത്ഘാടനം ചെയ്തു തസ്ലീം പരപ്പ സ്വാഗതം പറഞ്ഞു മണ്ഡലം യൂത്ത് […]
കാട്ടാന ശല്യം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും ഇ ചന്ദ്രശേഖരന്
കാഞ്ഞങ്ങാട്:പനത്തടി പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമായ ചാമുണ്ഡിക്കുന്ന്, വട്ടക്കയം ,പരിയാരം എന്നീ സ്ഥലങ്ങള്‍ ഇ ചന്ദ്രശേഖരന് എം.എല്‍ എ സന്ദര്‍ശിച്ചു . പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വി.പി ഹരിദാസ് ,അഡ്വ.രാധാകൃഷ്ണന് , സി പി എം ലോക്കല്‍ സെക്രട്ടറി അഡ്വ.ബി മോഹന്‍കുമാര്‍ ,സി.പി ഐ ലോക്കല്‍ സെക്രട്ടറി ബി. മോഹനചന്ദ്രന് ,പി തമ്പാന് എന്നിവര്‍ പങ്കെടുത്തു. പ്രശ്ന പരിഹാരത്തിനായി ജനപ്രതിനിധികള്‍ കര്‍ഷകര്‍, റവന്യു വനം വകപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി ചേര്‍ന്ന് […]
നന്നായി പൂജാ വിശേഷങ്ങളും
ദൃശ്യവല്കരണങ്ങളും..
കുറച്ചു കൂടെ ശ്രദ്ധിച്ചാല്‍ മികച്ചതാക്കാം.. 💜💜🙏