local

കാഞ്ഞങ്ങാട് നന്മ മരം ഓണാഘോഷം ശ്രദ്ധേയമായി തെരുവിൻ്റെ മക്കൾക്ക് മേലാങ്കോട്ട് ഷെൽട്ടർ നിർമ്മിക്കും :വിവി രമേശൻ

കാഞ്ഞങ്ങാട്:എല്ലാവരും കുടുംബത്തോടൊപ്പം വിഭവസമൃദ്ധമായ ഓണമുണ്ടപ്പോൾ തെരുവിന്റെ മക്കൾക്ക് കോട്ടച്ചേരി ട്രാഫിക് ജംഗ്ഷനു സമീപം നന്മ മരച്ചുവട്ടിൽ ഓണാഘോഷം സംഘടിപ്പിച്ച് കാഞ്ഞങ്ങാട് നന്മ മരം കൂട്ടായ്മ ശ്രദ്ധേയമായി. അവസാന പന്തിയില്‍ മാത്രം ഒരു പിടി വറ്റെങ്കിലും പ്രതീക്ഷിച്ചിരുന്ന കാഞ്ഞങ്ങാട്ടെ തെരുവിന്റെ മക്കള്‍ ഇത്തവണ ആദ്യപന്തിയില്‍ ഓണസദ്യയുണ്ടു. പുത്തനുടുപ്പ് കൂടെ ലഭിച്ചപ്പോൾ അവർ കൂടുതൽ സന്തോഷരായി.കെ എസ് ടി പി റോഡിൽ മനോഹരമായ പൂക്കളം തീർത്തു. ആഘോഷം നഗരസഭ ചെയർമാൻ വിവി രമേശൻ ഉൽഘാടനം ചെയ്തു. തെരുവിൻ്റെ മക്കൾക്ക് മേലാങ്കോട്ട് […]

local

പുല്ലൂർ പൊള്ളക്കടയിൽ ഓട്ടോറിക്ഷാ മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കാഞ്ഞങ്ങാട്: പുല്ലൂർ പൊള്ളക്കടയിൽ ഓട്ടോറിക്ഷാ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. പുല്ലൂർ എടമുണ്ടയിലെ അനൂപ് (28) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൊള്ളക്കട അങ്കൺവാടിക്ക് സമീപത്ത് വെച്ചാണ് അപകടം .ഉടനെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ട് പോയയെങ്കിലും നില ഗുരുതരമായത്തിനാൽ കണ്ണുരിലെ ആശുപത്രിയിലേക്ക് മാറ്റി.ഒമ്പത് മണിയോടെ മരണപ്പെടുകയായിരുന്നു. എടമുണ്ടയിലെ പരേതനായ അശോകന്റെയും, ഇന്ദിരയുടെ മകനാണ് .സഹോദരങ്ങൾ :അനീഷ് (ചുമട്ട് തൊഴിലാളി പെരിയ), അനിത .

local

ഡബിൾ ബെൽ അടിച്ച് ബസോടിച്ച ബസ് തൊഴിലാളികൾ ഡബിൾബെൽ വേഗത്തിൽ ദാഹജലവുമായി പടന്നക്കാട്ടെ കോവിഡ് സെൻ്ററിൽ എത്തി

നീലേശ്വരം: മലബാർ ബസ് ക്ലബ് വാട്സപ്പ് കൂട്ടായ്മ ഉത്രാടത്തിൽ കോവിഡ് സെൻ്ററിൽ കുടിവെള്ളക്ഷാമം എത്തിച്ച് മാതൃകപരമായ പ്രവർത്തനം കാഴ്ചവെച്ചത്. കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവവിക്കുന്ന വിഭാഗമാണ് സ്വകാര്യ ബസ് തൊഴിലാളികൾ. പലരും അന്നം കണ്ടെത്താൻ വേണ്ടി മറ്റ് മേഘലകളിലേക്ക് ചേക്കേറി.അതിനിടയിലാണ് പടന്നക്കാട് കോവിഡ് സെൻ്ററിൽ കുടിവെള്ളക്ഷാമം നേരിടുന്നുണ്ടെന്ന് ഗ്രൂപ്പ് മെമ്പർ ശരത്ത് മീൻകടവ് ഗ്രൂപ്പിൽ അറിയിച്ചത്. നിമിഷനേരംകൊണ്ട് എല്ലാ മെമ്പർമാരും സഹായവുമായി മുന്നോട്ടത്തി. 24 മണിക്കൂറിനുള്ളിൽ പ്രതീക്ഷിച്ചതിൽ ഏറെ സാമ്പത്തിക സഹായം എത്തിച്ചേരുകയും ചെയ്തു. […]

local

പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ നിരാശനായി യുവാവ് ആത്മഹത്യ സംഭവം യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കിയതിൽ നിരാശനായി എക്സൈസ് റാങ്ക് പട്ടികയിലുള്ള അനു ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ മാർച്ചും പ്രതിഷേധയോഗവും നടത്തി. മാർച്ച്‌ കോൺഗ്രസ്‌ നേതാവ് സാജിദ് മാവ്വൽ ഉൽഘടനം ചെയ്തു. ആത്മഹത്യ ചെയ്ത അനുവിന്റെ ആത്മഹത്യാക്കുറിപ്പ് പിണറായി സർക്കാരിനുള്ള മരണ വാറണ്ടാണെന്ന് അദ്ദേഹം പ്രസ്ഥാവിച്ചു. യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫ് മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.യുവജനങ്ങൾക്ക് ഓണനാളിൽ […]

Uncategorized

കാലിച്ചാനടുക്കം ലീഗ് ഓഫീസിനായുള്ള ഫണ്ട്‌ കൈമാറി

കാഞ്ഞങ്ങാട്:കാലിച്ചാനടുക്കത്ത് മുസ്ലിം ലീഗ് കമ്മിറ്റിക്ക് വേണ്ടി നിർമിക്കുന്ന ഓഫീസിനായുള്ള ഗ്രീൻസ്റ്റർ അതിഞ്ഞാൽ ക്ലബ്‌ സ്പോൺസർ ചെയ്ത ഫണ്ട്‌ കൈമാറി. ജീവിതകാലത്ത് മനുഷ്യർക്ക് തണലായി ജീവിച്ച നൈർമല്യത്തിന്റെ പുഞ്ചിരികൊണ്ട് ഒരു ജനതയെ നയിച്ച പാൽ പോലെ വെളുത്തമനസ്സിനുടമ മർഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമദേയത്തിൽ ആണ് കാഞ്ഞങ്ങാടിന്റെ മലയോരമേഖലയായ കാലിച്ചാനടുക്കത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഓഫീസ് നിർമിക്കുന്നത്. ഓഫീസിനുവേണ്ടി അതിഞ്ഞാൽ ഗ്രീൻസ്റ്റാർ ക്ലബ്‌ സ്പോൺസർചെയ്ത 50 ചാക്ക് സിമെന്റിന്റെ തുക ഗ്രീൻസ്റ്റാർ ഓഫീസിൽ വെച്ച് നടന്ന […]

local

കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ട് പ്രദേശങ്ങളിൽ സി.പി.എം അക്രമത്തിന് കോപ്പ് കൂട്ടുന്നു. : ബി.ജെ.പി

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മൂവാരികുണ്ട് പ്രദേശങ്ങളിൽ സി.പി.എം. അക്രമത്തിന് കൂട്ടുനിൽക്കുകയാണെന്ന് ബി ജെ.പി. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു. കഴിഞ്ഞ ആറു വർഷത്തോളമായി ഈ പ്രദേശങ്ങളിൽ ബി.ജെ.പി. – ആർ.എസ്.എസ് പ്രവർത്തകർക്കു നേരേയും സ്ഥാപനങ്ങൾക്കു നേരേയും നിരന്തരം അക്രമമഴിച്ചു വിടുകയാണ്. ഇവിടെ ബി.ജെ.പി പ്രവർത്തനം അനുവദിക്കില്ലായെന്ന് പരസ്യമായി നേതാക്കന്മാർപ്രസംഗിച്ചു കൊണ്ടിരിക്കുകയാണ്. 28 ന് നടന്ന വ്യക്തിപരമായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി. പ്രവർത്തകർക്കു നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ബി.ജെ.പി. അനുഭാവിയായ കാവേരിയുടെ വീട് അടിച്ചു തകർത്തു. അക്രമികൾക്കു […]

local

കൊറോണ വ്യാപനം രൂക്ഷ മായ മൂലകണ്ടം പ്രദേശത്ത് ഓണക്കിറ്റ് നൽകി കിറ്റുകൾ വിതരണം സേവാഭാരതി ജനറൽ സെക്രട്ടറി കെ ബാലകൃഷ്ണൻ നിർവ്വഹിച്ചു

മാവുങ്കാൽ: ഓണക്കിറ്റ് വിതരണം ചെയ്തു കൊറോണ വ്യാപനം രൂക്ഷ മായ മൂലകണ്ടം ഭാഗത്തെ നിരവധി വീടുകളിൽ തിരുവോണം ആഘോഷിക്കാൻ നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പോലും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യത്തിൽ ആ നന്ദാശ്രമം സ്വാമിജിയുടെ സഹകരണത്തോടെ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. സേവാഭാരതി ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ ഉൽഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ സേവാഭാരതി അംഗം രാജു പുതികണ്ടം, മൂലകണ്ടം ,കാട്ടുകുളങ്ങര ഭാഗത്തെ ബി.ജെ. പി പ്രവർത്തകർ പങ്കെടുത്തു. ബി.ജെ.പി അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.വി മധു ,എട്ടാം വാർഡ് […]

local

അമ്പലത്തറ ചെറുവലത്തെ സി.രാമൻ അന്തരിച്ചു

കാഞ്ഞങ്ങാട് :അമ്പലത്തറ ചെറുവലത്തെ സി.രാമൻ (87) അന്തരിച്ചുറ ചെറുവലത്തെ സി.രാമൻ (87) അന്തരിച്ചു..ഭാര്യ: പരേതയായ നാരായണി. മക്കൾ: സരള, തമ്പാൻ, കൃഷ്ണൻ ( ഒട്ടോ ഡ്രൈവർ അമ്പലത്തറ) ,വിജയൻ. മരുമക്കൾ: സുമതി, പ്രിയ സഹോ ദ ര ൻ കൃഷ്ണൻ.

local

കാഞ്ഞങ്ങാട് മൂവാരിക്കുണ്ടിൽ ബി ജെ പി ഓഫിസ് പ്രവർത്തിക്കുന്ന ഷെഡിന് തീയിട്ടു കൊവ്വൽ സ്റ്റോറിൽ പോലീസ് നേരെ അക്രമം 4 സി പി എം പ്രവർത്തകർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട്: മൂവാരിക്കുണ്ടിൽ ബി ജെ പി ഓഫിസ് പ്രവർത്തിക്കുന്ന ഷെഡിന് തീയിട്ടു. കെടി മരവും ഇരിപ്പിടം ഞായറാഴ്ച ഉച്ചയോടെയും തകർത്തു. വൈകീട്ട് കൊവ്വൽ സ്റ്റോർ പരിസരത്തെ ബി ജെ പിയുടെ ഇരിപ്പിടത്തിന് തീയിട്ടാനുള്ള ശ്രമം പോലീസ് തടഞ്ഞു .ഇതിനിടയിൽ പോലീസിനെ അക്രമിക്കാൻ ശ്രമിച്ച നാല് സി പി എം പ്രവർത്തകരെ ഹോസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തു. മുവാരിക്കുണ്ടിൽ അക്രമം നടത്തിയത് കൊവ്വൽ സ്റ്റോർ പരിസരത്തു നിന്നും എത്തിയ സി പി എം പ്രവർത്തകരാണ് ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചു.ഇതു സംബന്ധിച്ച് […]

local

അയ്യങ്കാവിലെ കുടുംബങ്ങൾക്ക് ഓണകിറ്റ് വിതരണവുമായി യുവകർമ്മ വേദി

കാഞ്ഞങ്ങാട്: :കൊറോണ കാലത്തു ആശ്വാസത്തിന്റെ പൊൻ വെളിച്ചവുമായി അയ്യങ്കാവ് യുവകർമ വേദി. കൊറോണ പ്രതിസന്ധിയിൽ എല്ലാവരും കഷ്ടത അനുഭവിക്കുന്ന ഈ സമയത്ത് അയ്യങ്കാവിലെ മുഴുവൻ വീടുകളിലും പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ഓണ കിറ്റുമായി എത്തിച്ച് നൽകിയത്. അയ്യങ്കാവ് പ്രദേശത്തെ 17 ചെറുപ്പക്കാരുടെ കൂട്ടായ്മയാണ് യുവകർമവേദി. ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ പൂർണമായി ഒഴിവാക്കിക്കൊണ്ട് നാട്ടിലെ കുടുംബാംഗങ്ങൾക്ക് ഓണ കിറ്റ് നൽകിയത്. ഏഴ് വർഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്ത് നാട്ടിൽ ദുരിതത്തിലായിരുന്ന പല ആളുകളെയും സഹായിക്കുകയും […]