Uncategorized

സ്വര്‍ണ്ണ കള്ളക്കടത്ത് : എന്‍.ഐ.എ അന്വേഷണത്തിന് പുറമെ സി.ബി.ഐ, റോ എന്നി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം: ശാന്തമ്മ ഫിലിപ്പ്

കാസര്‍കോട് : ഡിപ്ലോമാറ്റിക്ക് സംവിധാനത്തിലൂടെ കോടിക്കക്കിന് രൂപയുടെ സ്വര്‍ണ്ണക്കള്ളക്കടത്ത് നടത്തിയ പ്രതികളുമായി സര്‍ക്കാറിനും, മുഖ്യമന്ത്രിക്കും ബന്ധമുണ്ടെന്നിരിക്കെ എന്‍.ഐ.എ അന്വേഷണത്തിന് പുറമെ സി.ബി.ഐ, റോ എന്നി അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് മഹിളാ കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ആവശ്യപ്പെട്ടു. മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന വ്യാപകമായി ഓരോ നിയോജക മണ്ഡല ആസ്ഥാന കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി കാസര്‍കോട് നിയോജക മണ്ഡലം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

കേസിലെ പ്രധാന നായിക എന്ന് പറയപെടുന്ന സ്വപ്ന സുരേഷ് ഒരാഴ്ചയിലധികമായി ഒളിവില്‍ പാര്‍ക്കുന്നത് ആരുടെ പിന്‍ബലത്തിലും, സംരക്ഷണത്തിലുമാണെന്ന് മുഖ്യമന്ത്രി വിശദമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നിയജകമണ്ഡലം പ്രസിഡണ്ട് മല്ലിക ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു. ശാന്തകുമാരി ടീച്ചര്‍, ജമീല അഹമ്മദ്, ഹലീമ ഷിനൂണ്‍, സീമ അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

error: Content is protected !!