national

സംസ്ഥാനത്ത് 131 പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 8 പേര്‍ക്ക് രോഗം; 75 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ 26 പേര്‍ക്കും കോവിഡ് ബാധയുണ്ടായി. പാലക്കാട് ജില്ലയില്‍ 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ 9 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ 8 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ 5 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു), തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 4 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ 3 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ ഒരാള്‍ക്കുമാണ് […]

national

ടിക്ടോക് ആദ്യ പടി; 12 ഉത്പന്നങ്ങളുടെ ഇറക്കുമതിക്കും നിയന്ത്രണം വരുന്നു

ന്യൂഡല്‍ഹി : ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണയില്‍. 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിനു പിന്നാലെ ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് ലൈസന്‍സിങ് ഏര്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. എയര്‍ കണ്ടീഷണര്‍, ടെലിവിഷന്‍ സെറ്റുകള്‍ തുടങ്ങിയ നിര്‍മ്മിക്കുന്നതിനുള്ള പാര്‍ട്‌സുകളുടെ ഇറക്കുമതിക്കു നിയന്ത്രണം െകാണ്ടുവരാനാണു നീക്കം. ഇന്ത്യന്‍ വിപണയിലെ ചൈനീസ് കമ്പനികളുടെ പ്രാതിനിധ്യം കുറയ്ക്കുകയാണ് ലക്ഷ്യം. ടയര്‍ മുതല്‍ ചന്ദനത്തിരി വരെയുള്ള ഉല്‍പന്നങ്ങള്‍ പ്രാദേശികമായി ഉത്പാദിക്കുന്നത് […]

local

സേ പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും; കോവിഡ് മൂലം പരീക്ഷ എഴുതാനാകാത്തവര്‍ക്കും അവസരം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., എസ്.എസ്.എല്‍.സി. (എച്ച്.ഐ.), ടി.എച്ച്.എസ്.എല്‍.സി., ടി.എച്ച്.എസ്.എല്‍.സി. (എച്ച്.ഐ.), എ.എച്ച്.എസ്.എല്‍.സി. പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാത്ത റഗുലര്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളില്‍വെച്ച് സേ പരീക്ഷ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചു. സേ പരീക്ഷയുടെ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. പരമാവധി മൂന്ന് വിഷയങ്ങള്‍ക്കുവരെ സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ എഴുതാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സേ പരീക്ഷയോടൊപ്പം ഈ പരീക്ഷകള്‍ റഗുലറായി എഴുതാന്‍ അവസരം ഉണ്ടാകും. 2018, […]

national

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 % വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. എസ്എസ്എല്‍സി റെഗുലര്‍ വിഭാഗത്തില്‍ 4,02292 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. ഇതില്‍ 4,17,101 വിദ്യാര്‍ഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 98.82% ആണ് ഇത്തവണത്തെ എസ്എസ്എല്‍സി വിജയ ശതമാനം. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 0.71% കൂടുതലാണ്. എല്ലാവിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം 41,906 ആണ്. കഴിഞ്ഞ വര്‍ഷം 37,334 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാവിഷയത്തിനും എ പ്ലസ് ലഭിച്ചത്. 4,572 […]

local Uncategorized

ഓണ്‍ലൈന്‍ പഠനത്തിന് സഹായം ഒരുക്കി നീലേശ്വരത്തെ സ്‌നേഹദീപം കൂട്ടായ്മ മാതൃകയായി

നീലേശ്വരം: ജില്ലയുടെ സാംസ്‌കാരിക കേന്ദ്രം എന്നറിയപ്പെടുന്ന നീലേശ്വരത്തെ സ്നേഹദീപം ട്രസ്റ്റ് പ്രവര്‍ത്തകര്‍ കൈകോര്‍ത്തപ്പോള്‍ കള്ളാര്‍ ഗ്രാമ പഞ്ചയാത്തിലെ കുറുമാണം പാറ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് വഴിയൊരുങ്ങി. പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍പ്പെട്ട മലമുകളിലെ പാറ കോളനി എന്നറിയപ്പെടുന്ന കുറുമാണത്ത് എട്ട് കുടുംബങ്ങളിലെ പത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ സംവിധാനം സാധ്യമാക്കാന്‍ നീലേശ്വരത്തെ സ്നേഹ ദീപം പ്രവര്‍ത്തകര്‍ കൈകോര്‍ത്തത്. എല്‍. ഇ. ഡി. ടെലിവിഷനും ഡി. ടി. എച്ച് കണക്ഷനുമായി എത്തിയ സ്നേഹ ദീപം പ്രവര്‍ത്തകര്‍ രാജപുരം […]

local

കിണറ്റിൽ വീണു കാട്ടുപന്നിക്ക് ഫോറസ്റ്റ് ഉദ്യോഗസ്ഥർ രക്ഷകനായി

കാഞ്ഞങ്ങാട് കിഴക്കുംകരയിലെ പി.വി.കുഞ്ഞിക്കണ്ണൻ ആൾതാമസമില്ലാത്ത പറമ്പിലെ കിണറിലാണ് ഇന്ന് പുലർച്ചെ പന്നി വീണത്. ഫോറസ്റ്റിൽ വിവരമറിയിച്ചതിൻ്റെ ഭാഗമായി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിദഗ്ധമായി പന്നിയെ കിണറ്റിൽ നിന്നും കരക്കെത്തിച്ചു. ഫോറസ്റ്റ് വനമേഖലയിൽ തുറന്നുവിട്ടു. പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ,ബീറ്റ് ഓഫീസർ അജിത്ത്, ഡ്രൈവർ ഗിരീഷ് , ആനിമൽ റെസ്ക്യുവർ സന്തോഷ് പനയാൽ എന്നിവരുടെ നേതൃത്വത്തിലാണ് പന്നിയെ രക്ഷപ്പെടുത്തിയത്.

local

ഏച്ചികാനം ശ്രീ ഗുരുജി വിദ്യാമന്ദിറില്‍ ഇനി മുതല്‍ പഠനം സ്മാര്‍ട്ട് ആകും

കാഞ്ഞങ്ങാട്: സേവാഭാരതി കാഞ്ഞങ്ങാടിന്റെ നേതൃത്വത്തിലുള്ള ശ്രീ ഗുരുജി വിദ്യാമന്ദിര്‍ ഏച്ചിക്കാനം ഇനി മുതല്‍ സ്മാര്‍ട്ട് ആണ്. പൊതു പ്രവര്‍ത്തകരായ സുഹാസ്‌കൃഷ്ണന്‍, അനൂപ്, ഡോക്ടര്‍ വിദ്യ, രജത് രത്‌നാകരന്‍, ജയദേവന്‍ എന്നിവര്‍ ചേര്‍ന്നു സ്‌കൂളിലേക്ക് സ്മാര്‍ട്ട് പഠനോപകരണങ്ങള്‍ കൈമാറി. സേവാഭാരതി കാഞ്ഞങ്ങാട് പ്രസിഡന്റ് ബാലകൃഷ്ണന്‍ കുന്നുമ്മല്‍ ന്റെ സാന്നിധ്യത്തില്‍ ടീച്ചര്‍മാരും കുട്ടികളും ചേര്‍ന്ന് ഏറ്റു വാങ്ങി.

local

കൊളത്തൂര്‍ കോണ്‍ഗ്രസ് മേഖല കമ്മിറ്റി കൈകോര്‍ത്തു; കല്ലളിലെ കല്യാണിയമ്മയ്ക്ക് വീടൊരുങ്ങി

കാഞ്ഞങ്ങാട്: ലോക് ഡൗണ്‍ കാലത്ത് പലവ്യഞ്ജന കിറ്റുമായി എത്തിയ കൊളത്തൂര്‍ മേഖയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചത് പ്രകാരം കാന്‍സര്‍ രോഗിയായ കല്യാണിയമ്മയുടെ ഇടിഞ്ഞുവീഴാറായ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുനര്‍നിര്‍മ്മിച്ചു നല്‍കി. കോണ്‍ഗ്രസ് മേഖല കമ്മിറ്റി പ്രസിഡന്റ് ഉദയകുമാര്‍ തെവുക്കല, മണ്ഡലം കോണ്‍. കമ്മിറ്റി പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ മാടക്കല്‍, നേതാക്കന്‍മാരായ ടി. രാഘവന്‍ മുന്നാട്, സന്തോഷ് കുളത്തൂര്‍, രാജേന്ദ്രന്‍ മൊട്ടമല്‍, ഇബ്രഹിം കളരിയടുക്കം, ശ്രീജിത്ത് മാടക്കല്‍, നാരായണന്‍ പുതിയകുടി, ചക്രപാണി, പ്രസന്ന ചന്ദ്രന്‍, വാരിജാക്ഷന്‍, എന്നിവര്‍ക്ക് പുറമെ യൂത്ത് […]

local

വാവടുക്കത്തെ സി.കെ.ബാലകൃഷ്ണന് ചികിത്സാ സഹായവുമായി ചേവിരി വാട്സാപ് കൂട്ടായ്മ

രാജപുരം: നട്ടെല്ലിന് കാന്‍സര്‍ ബാധിച്ച് ചികിത്സാ സഹായം തേടുന്ന വാവടുക്കത്തെ സി.കെ.ബാലകൃഷ്ണന് ചികിത്സാ സഹായവുമായി ചേവിരി വാട്‌സാപ് കൂട്ടായ്മ പ്രവര്‍ത്തകര്‍ ബാലകൃഷ്ണന്റെ വീട്ടിലെത്തി. കൂട്ടായ്മയിലൂടെ സ്വരൂപിച്ച 85,000 രൂപ ചേവിരി ഗംഗാധരന്‍, എം.ശിവദാസന്‍, ചേവിരി വിനോദ് കുറ്റിക്കോല്‍, ചേവിരി സതീശന്‍ മധൂര്‍, പി.മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തില്‍ ബാലകൃഷ്ണന് കൈമാറി. ഗൃഹനാഥന്‍ കാന്‍സര്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ ചികിത്സിക്കാന്‍ വകയില്ലാത്ത കുടുംബം കാരുണ്യമതികളുടെ സഹായം തേടിയിരുന്നു. ബാലകൃഷ്ണന്റെ മാതാവിന്റെ തറവാട്ട് ബന്ധുക്കളില്‍ പതിനഞ്ചോളം അംഗങ്ങള്‍ ചേര്‍ന്ന് ചേവിരി വാട്‌സാപ് […]

local

പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ എകാധിപത്യത്തിലും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി

പള്ളിക്കര: പള്ളിക്കര പഞ്ചായത്ത് ഭരണസമിതിയുടെ ഏകാധിപത്യ ഭരണവും, പ്രവാസികളോട് വിവേചനം കാണിക്കുന്നതിലും പ്രതിഷേധിച്ച് ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച്, യു.ഡി.എഫ് മെമ്പര്‍മാര്‍ ഇറങ്ങിപ്പോയി. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗമാണ് ബഹിഷ്‌ക്കരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശപ്രകാരം ഓരോ വാര്‍ഡിലും പഞ്ചായത്ത് മെമ്പര്‍മാര്‍ ചെയര്‍മാന്‍മാരായി ജാഗ്രത സമിതി രൂപീകരിച്ചിരുന്നു. അവരവരുടെ വാര്‍ഡുകളില്‍ ആവശ്യമായ മുന്നൊരുക്കങ്ങളും, അന്യസംസ്ഥാന തൊഴിലാളികളടമുള്ളവര്‍ക്ക് ഭക്ഷ്യധാന്യ കിറ്റും, ഭക്ഷണവും മെമ്പര്‍മാരുടെ നേതൃത്വത്തിലാണ് ചെയ്യേണ്ടത്. ഭരണ സമിതിയിലെ സൂപ്പര്‍ പ്രസിഡണ്ടായി ചമയുന്ന ഒരു മെമ്പറാണ് സ്വന്തം പോക്കറ്റില്‍ […]

error: Content is protected !!