local

സ്ത്രീകള്‍ക്കുള്ള സൗജന്യ തയ്യല്‍ പരിശീലന പരിപാടി സമാപിച്ചു: മേല്പറമ്പ ജനമൈത്രി പോലീസും ജെസിഐ പാലക്കുന്നും പ്രിയദര്‍ശിനി ക്ലബ് മാങ്ങാടും ചേര്‍ന്ന് നടത്തിയത് മാതൃകാപരമായ സ്വയം തൊഴില്‍ പദ്ധതി

ഉദുമ: മേല്പറമ്പ ജനമൈത്രി പോലീസ്, ജേസിഐ പാലക്കുന്ന്, പ്രിയദര്‍ശിനി ക്‌ളബ് മാങ്ങാട് എന്നിവര്‍ ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച തയ്യല്‍ പരിശീലനം പരിപാടി ശ്രദ്ധേയമായി.
ഇന്നലെ മാങ്ങാട് കമ്യൂണിറ്റി ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ വെച്ച് തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും തിരഞ്ഞെടുത്തവര്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീനുകളും നല്കി മേല്പറമ്പ സിഐ ടി ഉത്തംദാസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജെസിഐ പാലക്കുന്ന് പ്രസിഡന്റ് സമിര്‍ അധ്യക്ഷത വഹിച്ചു . ചടങ്ങില്‍ വെച്ച് പ്രദേശത്തെ സ്ത്രീകള്‍ക്ക് തയ്യല്‍ പരിശീലിപ്പിച്ച് നല്കിയ ഫൗസിയയ്ക്ക് ജെസിഐ സെക്രട്ടറി വിദ്യ ടീച്ചര്‍ മൊമെന്റോ നല്കി ആദരിച്ചു.
മേല്പറമ്പ പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് പോലീസുദ്യോഗസ്ഥരായ രതീഷ്, പ്രജീഷ് എന്നിവര്‍ സംസാരിച്ചു.പ്രിയദര്‍ശിനി മാങ്ങാട് പ്രതിനിധി നിതിന്‍രാജ് മാങ്ങാട് സ്വാഗതവും ജെസിഐ പാലക്കുന്ന് ട്രഷറര്‍ ചന്ദ്രന്‍ നന്ദിയും സംസാരിച്ചു.

സൗജന്യമായി തയ്യല്‍ മെഷീന്‍ വിതരണം ചെയ്യുന്നതിന് പരിപാടിയുമായി സഹകരിച്ച മേല്പറമ്പിലെ ജീന്‍ഷാക്ക് ടൈലേര്‍സ് ഉടമ എംഎം ഹംസയ്ക്ക് ചടങ്ങില്‍ പ്രത്യേക നന്ദി അറിയിച്ചു.
തൊഴിലില്ലായ്മ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള തൊഴില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചത് ശ്രദ്ധേയമായി മാറി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!