local

അരവത്ത് വയലപ്പുറം തറവാട് കുടുംബ സംഗമം നടത്തി

ഉദുമ: കുതിരക്കോട് അരവത്ത് വയലപ്പുറം തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു .നിരവധി കുടുംബാംഗങ്ങള്‍ സംഗമത്തില്‍ ഭാഗമായി ഒത്തുചേര്‍ന്നു. തറവാട് പ്രസിഡണ്ട് കെ വി കൃഷ്ണന്‍ കളരി അധ്യക്ഷനായി.

തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളെ സംഗമത്തില്‍ ആദരിച്ചു.
ബാലചന്ദ്രന്‍ കൊട്ടോടി സനാതന മൂല്യങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു.
വയലപ്രം നാരായണന്‍, ഗോപാലന്‍ നീലേശ്വരം, ഭാസ്‌കരന്‍ പൂതങ്ങാനം, നാരായണന്‍ അരവത്ത്, തമ്പായി അമ്മ വെള്ളിക്കോത്ത്, മുരളീകൃഷ്ണന്‍ വാഴക്കോട് ,രാമചന്ദ്രന്‍മൊയോലം, എന്നിവര്‍ സംസാരിച്ചു സെക്രട്ടറി സുബ്രഹ്മണ്യന്‍ കാടകം സ്വാഗതവും ശശിധരന്‍ ആയമ്പാറ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!