local

കാഞ്ഞങ്ങാട് ബ്ലോക്ക്  ക്ഷീര സംഗമം നടന്നു; ഉദുമ എരോല്‍ പാലസ് ഹാളില്‍ സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു

ഉദുമ: ആവശ്യത്തിന് മൃഗ ഡോക്ടര്‍മാരില്ല എന്നതാണ് ക്ഷീര കര്‍ഷകര്‍ നേരിടുന്ന ഏറ്റവും , വലിയ ബുദ്ധിമുട്ടെന്ന് സി.എച്ച്. കുഞ്ഞമ്പു എം എല്‍ എ പറഞ്ഞു. വെറ്റിനറി രംഗത്ത് പഠിച്ച് പുറത്തിറങ്ങിയവരെ എടുത്തിട്ടും വിരമിച്ചവരെ എടുത്തിട്ടും ഇതിന് മാറ്റമില്ലെന്നും എം എല്‍ എ കൂട്ടിചേര്‍ത്തു. ക്ഷീര വികസന വകുപ്പ് കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര സംഗമം ഉദുമ എരോല്‍ പാലസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ധേഹം. തൊഴിലുറപ്പ് പദ്ധതി കാര്‍ഷിക മേഖലയില്‍ ഉള്‍പെടുത്തിയാല്‍ ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുമെന്നും എം എല്‍ എ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍ അധ്യക്ഷനായി. 202122 സാമ്പത്തിക വര്‍ഷം ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകരെ എം എല്‍ എ ആദരിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ അളന്ന സംഘത്തിനുളള അവാര്‍ഡും എം എല്‍ എ വിതരണം ചെയ്തു. ഏറ്റവും കൂടുതല്‍ പാലളന്ന യുവ കര്‍ഷകരെ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ വീണയും എസ് സി എസ് ടി കര്‍ഷകനെ പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം കുമാരനും ഗുണ നിലവാരമുളള പാല്‍ അളന്ന സംഘത്തിനെയും ഉദുമ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനെ ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മിയും ഉദുമ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളന്ന കര്‍ഷകനെ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി ശോഭയും ഗുണ മേന്മയുളള പാലളന്ന കര്‍ഷകനെ ക്വാളിറ്റി കണ്‍ട്രോളര്‍ ഓഫീസര്‍ പി. രമ്യയും ആദ്യകാല കര്‍ഷകരെ ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍ കുന്നത്തും ആദിഥേയ സംഘത്തെ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി ശ്രീലതയും ചേര്‍ന്ന് ആദരിച്ചു. കേരള ക്ഷീര കര്‍ഷക ക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ കെ.വി.കൃഷ്ണന്‍, റീജനല്‍ കോ.ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേര്‍സ് യൂണിയന്‍ ഡയറക്ടര്‍ കെ.വി.ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ക്ഷീര സംഘം പ്രസിഡന്റ് എം കുഞ്ഞമ്പാടി, ഉദുമ ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി അദ്യക്ഷ സൈനബ അബുബക്കര്‍ കാഞ്ഞിരപൊയില്‍ ക്ഷീര സംഘം പ്രസിഡന്റ് പി ആര്‍ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി ഭാസ്‌കരന്‍ നായര്‍ സ്വാഗതവും ക്ഷീര വികസന ഓഫിസര്‍ വി മനോഹരന്‍ നന്ദിയും പറഞ്ഞു. ലാഭകരമായ പശുവളര്‍ത്തല്‍ ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ എന്ന വിഷയത്തില്‍ റീജ്യണല്‍ ഡയറി ലാബ് ഡെപ്യൂട്ടി ഡയറക്ടര്‍ വര്‍ക്കി ജോര്‍ജ്ജും, കന്നുകാലികളിലെ പുതിയ രോഗങ്ങളും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ കാഞ്ഞങ്ങാട് വെറ്റിനറി സര്‍ജന്‍ ഡോ.മുഹമ്മദ് ആസിഫും ക്ലാസെടുത്തു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വീണ മോഡറേറ്ററായി. ക്ഷീര സംഗമത്തോടനുബന്ധിച്ച് കന്നികാലി പ്രദര്‍ശനവും കാന്നുകാലി തീറ്റകളുടെ പ്രദര്‍ശനവും പാല് കൊണ്ടുളള വിവിധ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ഒരുക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!