local

വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി ടി എ പ്രസിഡന്റ് അറസ്റ്റില്‍

ചെറുവത്തൂര്‍: ചന്തേരപോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയോട് മോശമായി പെരുമാറിയ പി. ടി എ പ്രസിഡന്റ് അറസ്റ്റില്‍. പിലിക്കോട് ഏച്ചിക്കൊവ്വലിലെ തെക്കേവീട്ടില്‍
ടി. ടി. ബാലചന്ദ്രന്‍ (50) ആണ് ആണുരില്‍ നിന്ന് പിടിയിലായത്.

എറണാകുളം അടക്കമുള്ള വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം നാട്ടില്‍ എത്തിയെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി. പി ബാലകൃഷ്ണന്‍ നായരുടെയും എസ്. ഐ ശ്രീദാസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇയാള്‍ അറസ്റ്റിലായത്. പോലീസ് സംഘത്തില്‍ ചന്തേര പോലീസ് സ്റ്റേഷനിലെ എ എസ് ഐ മധുസൂദനന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രമേശന്‍,എന്‍. എം സുരേശന്‍, സുരേഷ് ബാബു എന്നിവര്‍ ഉണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!