local

ആദിവാസി ദിനാചാരണവും ദളിത് സമുദായ ജില്ലാ കണ്‍വെന്‍ഷനും പരപ്പയില്‍ നടന്നു

പരപ്പ: ലോക ആദിവാസി ദിനത്തിന്റെ ഭാഗമായി ആദിവാസി ദിനാചാരണവും ദളിത് സമുദായ ജില്ലാ കണ്‍വെന്‍ഷനും പരപ്പില്‍ നടന്നു.
സണ്ണി എം. കപിക്കാട് ഉദ്ഘാടനം ചെയ്തു
സംഘാടക സമിതി ചെയര്‍മാന്‍ സി. രാമകൃഷ്ണന്‍ അദ്ധ്യക്ഷതനായി . ഫ്രീലാന്റ് ഫോട്ടോഗ്രാഫര്‍ പ്രകാശ് കള്ളാറിനെ ആദരിച്ചു. മലവേട്ടുവ മഹാസഭ കേരള
എം. ഭാസ്‌കരന്‍ ആദിവാസി ഫോറം ജില്ലാ പ്രസിഡണ്ട് സത്യമധു,മറാഠി സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട് പ്രസന്നന്‍ ,പി ആര്‍ ഡി ഒ വര്‍ക്കിംഗ് കമ്മറ്റിയംഗം
സുരേശന്‍ കാലിക്കടവ്,
ടി.എന്‍.എസ്.എസ് സംസ്ഥാന പ്രസിഡണ്ട്,
ഹരിശ്ചന്ദ്രന്‍ കാഞ്ഞങ്ങാട് , നല്‍ക്കാത്തയ സമുദായം ശ്രീ സഞ്ജീവ പുളിക്കൂര്‍, കൊറഗ സമുദായംഗം ശ്രീ ചന്ദ്രശേഖര കുമ്പള എന്നിവര്‍ പ്രസംഗിച്ചു.
ആദിവാസി ദിനാചരണവും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും എന്ന വിഷയം കുഞ്ഞിക്കണ്ണന്‍ പൂക്കുന്നം അവതരിപ്പിച്ചു. പി.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ മോഡറേറ്ററായി. ഉഷ മുടന്തേന്‍പാറ സ്വാഗതം പറഞ്ഞു. സതീഷ് മാസ്റ്റര്‍ ചുള്ളിക്കര, ഭാസ്‌കരന്‍ ചേമ്പേന , കൃഷ്ണന്‍ കാപ്പിത്തോട്ടം, ശിവദാസ് ചുള്ളിക്കര, വേണു കോളിച്ചാല്‍, കുഞ്ഞിരാമന്‍ കാട്ടിപൊയില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന ദളിത് സമുദായമുന്നണി ജില്ലാ കണ്‍വെന്‍ഷന്‍ ‘ദളിത് സമുദായ മുന്നണി ദൗത്യവും കാഴ്ച്ചപ്പാടും’ എന്ന വിഷയത്തില്‍ വി.കെ. സുകു സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അവതരിപ്പിച്ചു. കെ.വി. കൃഷ്ണന്‍ സ്വാഗതവും കൃഷ്ണന്‍ മൂപ്പില്‍ അദ്ധ്യക്ഷതയും വഹിച്ചു. നാരായണന്‍ കണ്ണാടിപാറ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!