local

സിഐടിയു കാസര്‍കോട് ജില്ലാ സമ്മേളനം 16 ന് തുടങ്ങും; ചെറുവത്തൂരില്‍ ഒരുക്കം പൂര്‍ത്തിയായി

ചെറുവത്തൂര്‍: ഈ മാസം 16, 17 തീയതികളില്‍ ചെറുവത്തൂര്‍ പൂമാല ഓഡിറ്റോറിയത്തിലെ പി രഘവന്‍, കെ ബാലകൃഷ്ണന്‍ നഗറില്‍ നടക്കുന്ന സിഐടിയു കാസര്‍കോട് ജില്ല സമ്മേളന ഒരുക്കം പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 16 വര്‍ഷത്തിന് ശേഷം ചെറുവത്തൂരിലെത്തുന്ന ജില്ലാ സമ്മേളനം വന്‍ വിജയമാക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 73,400 പ്രതിനിധികളെ പ്രതിനിധീകരിച്ച് 12 ഏരിയകളില്‍ നിന്നായി 315 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമര സംഘടനാ പ്രവര്‍ത്തനത്തെ കുറിഞ്ഞുള്ള വിശദമായ ചര്‍ച്ചയും മോഡി സര്‍ക്കാറിന്റെ ദേശദ്രോഹ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ തൊഴിലാളി കര്‍ഷകരുടെ നേതൃത്വത്തില്‍ തുടര്‍ പ്രക്ഷോഭങ്ങള്‍ വിജയിപ്പിക്കാനാശ്യമായ തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും. ഇടതുബദല്‍ നയങ്ങള്‍ ഉയര്‍ത്തിയുള്ള മാതൃകാപരമായ ഭരണം നടത്തുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിനെ ശക്തിപ്പെടുത്തുന്നതിനുള്ള കര്‍മ പരിപാടികള്‍ക്കും സമ്മേളനം രൂപം കൊടുക്കും. വെള്ളിയാഴ്ച രാവിലെ 10ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംപി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെ ചന്ദ്രന്‍ പിള്ള, കെ എന്‍ ഗോപിനാഥ്, കെ എസ് സുനില്‍കുമാര്‍, വി ശശികുമാര്‍, പി സജി, പി പി ചിത്തരഞ്ജന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. ശനിയാഴ്ച വൈകുന്നേരം നാലിന് കയ്യൂര്‍ ജങ്ഷന്‍, ഞാണങ്കൈ പെട്രോള്‍ പമ്പ് പരിസരം, ചെറുവത്തൂര്‍ റെയില്‍വൈ മേല്‍പാലം എന്നിവ കേന്ദ്രീകരിച്ച് 10,000 പേരെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കും. തുടര്‍ന്ന് ചെറുവത്തൂര്‍ ടൗണില്‍ പൊതുസമ്മേളനവും സംഘടിപ്പിക്കും. സമ്മേളനത്തിന്റെ ഭാഗമായി പോസ്റ്റര്‍ പ്രചരണം, സെമിനാറുകള്‍, പതാകദിനം, വിളംബര ഘോഷയാത്ര എന്നിവ സംഘടിപ്പിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം രാജഗോപാലന്‍ എംഎല്‍എ, സിഐടിയു ജില്ല ജനറല്‍ സെക്രട്ടറി ടി കെ രാജന്‍, പ്രസിഡന്റ് സാബു എബ്രഹാം, വൈസ് പ്രസിഡന്റ് ടി വി ഗോവിന്ദന്‍, ജില്ല സെക്രട്ടറി പി കമലാക്ഷന്‍, ഏരിയ സെക്രട്ടറി കയനി കുഞ്ഞിക്കണ്ണന്‍, പ്രസിഡന്റ് കെ ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!