local

ആത്മഹത്യയില്‍ നിന്ന് മൂന്ന് പേരെ രക്ഷിച്ച മേല്‍പ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന് ഇടുവുങ്കാല്‍ വിവേകാനന്ദ ക്ലബിന്റെ ആദരം

ഉദുമ: ഇടുവുങ്കാല്‍ വിവേകാനന്ദ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഓണാഘോഷം വിവിധ കലാപരിപടികളോടു കൂടി നടത്തി. ക്ലബ് പരിസരത്തു നടന്ന പരിപാടിയില്‍ മേല്‍പ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് മണികണ്ഠന്‍ ചാത്തന്‍കൈയുടെ അധ്യക്ഷനായി.

ചടങ്ങില്‍ ആത്മഹത്യ മുനമ്പില്‍ നിന്നും മൂന്ന് പേരെ രക്ഷിച്ച മേല്‍പ്പറമ്പ് പോലീസ് ഇന്‍സ്‌പെക്ടര്‍ ഉത്തംദാസിന് റിട്ടയേര്‍ഡ് എസ് ഐ അമ്പാടി ഇടുവുങ്കാല്‍ പൊന്നാട അണിയിച്ചു. ഇടുവുങ്കാല്‍ ശ്രീ വിഷ്ണു മൂര്‍ത്തി ക്ഷേത്ര പ്രസിഡണ്ട് ഗംഗാധരന്‍ നായര്‍ മൊമെന്റോ നല്‍കി. ക്ലബ്ബ് സെക്രട്ടറി സി വി.വിജയന്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ മാണിയില്‍ നന്ദിയും പറഞ്ഞു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കായിക മത്സരങ്ങളും, വിഭവസമൃദ്ധമായ ഓണസദ്യയും തുടര്‍ന്ന് മെഗാ തിരുവാതിരയും അരങ്ങേറി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!