local

കൗമാരക്കാരുടെ വടംവലിയില്‍ പാലക്കാട് ജില്ലക്ക് ആധിപത്യം

പയ്യന്നൂര്‍: കൗമാരക്കാരുടെ വടംവലിയില്‍ പാലക്കാട് ജില്ലക്ക് ആധിപത്യം. സംസ്ഥാന വടംവലി അസോസിയേഷന്‍,
കണ്ണൂര്‍ ജില്ലാ അസോസിയേഷന്റെയും സഹകരണത്തോടെ എസ് എന്‍ പയ്യന്നൂര്‍ ആഥിത്യമരുളിയ അണ്ടര്‍ 19 സംസ്ഥാന വടംവലിയില്‍ മല്‍സരം നടന്ന മൂന്ന് വിഭാഗത്തിലും ഒന്നാം സ്ഥാനം നേടി
പാലക്കാട് ജില്ല ഓവറോള്‍ ചാമ്പ്യന്മാരായി.

പെണ്‍കുട്ടികളുടെ 460 കിലോ വിഭാഗത്തിലും ,540 മിക്‌സഡ് ,ആണ്‍കുട്ടികളുടെ 560 വിഭാഗത്തിലുമാണ്
പാലക്കാട് ജില്ല ഒന്നാം സ്ഥാനത്ത് എത്തിയത് .
പെണ്‍കുട്ടി മത്സരത്തില്‍ കാസര്‍കോട് ,കണ്ണൂര്‍ ,മിക്‌സഡ് വിഭാഗത്തില്‍ കണ്ണൂര്‍ ,കാസര്‍കോട് ,ആണ്‍കുട്ടികളുടെ മല്‍സരത്തില്‍ കണ്ണൂര്‍ ,ഇടുക്കി എന്നി ജില്ലകളില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
14 ജില്ലകളില്‍ 42 ടീമുകള്‍ പങ്കെടുക്കും.

പയ്യന്നൂര്‍ എം.എല്‍.എ.ടി ഐ.മധുസൂദനന്‍ മത്സരം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്
കെ.കെ. പവിത്രന്‍ മാസ്റ്റര്‍ അധ്യക്ഷനായി .
2021 ലെ നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുത്ത് മെഡല്‍ നേടിയ കണ്ണൂര്‍ ജില്ലയിലെ 35 മത്സരാര്‍ത്ഥികളെ അനുമോദിച്ചു.
സമാപന യോഗം നഗരസഭാ പ്രതിപക്ഷ നേതാവ് കെ.കെ. ഫല്‍ഗുനന്‍ഉദ്ഘാടനം ചെയ്തു.

പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി
ആര്‍.രാമനാഥന്‍ ,സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ്, സെക്രട്ടറി പ്രവീണ്‍ മാത്യു,
ടി.വി. ശ്രീനി ,
ടി.വിശ്വനാഥന്‍,
,മണിയറ ചന്ദ്രന്‍ ,
വിനോദ്. ടി.വി,
ഉണ്ണികൃഷ്ണന്‍.കെ.വി ,ഗണേശന്‍.ടി.വി
പി.ബാലചന്ദ്രന്‍ സജിത്കുമാര്‍.എം.വി, മോഹനന്‍.വി.ടി പി.സതീശന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

പെണ്‍കുട്ടിയുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനവും മിക്‌സഡ് വിഭാഗത്തില്‍ മൂന്നാം സ്ഥാനവും നേടിയ കാസര്‍കോട് ജില്ലാ ടീം.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!