local

ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാന്‍ നമുക്ക് കഴിയണം: സ്വാമി മുക്താനന്ദജി

കാഞ്ഞങ്ങാട്:ഗാന്ധിജി യുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ഞാനും എന്റേതും എന്നതിനും പകരം ഞാനും നമ്മളും എന്ന ചിന്തയിലേക്ക് വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ജീവിതം കൊണ്ട് പ്രകൃതിക്കും സമൂഹത്തിനും ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്ക് കഴിയണം. ആനന്ദാശ്രമം സ്വാമി മുക്താനന്ദജി പറഞ്ഞു. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗാന്ധിജയന്തി ദിനാഘോഷവും എന്‍ഡോവ്‌മെന്റ് വിതരണവും ഉദ്ഘാടനം ചെയ്തുകൊണ്ട്
ഗാന്ധിജി അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സ്‌കൂളില്‍നിന്ന് എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയികളായവര്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു.സ്‌കൂള്‍ മാനേജര്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷനായി. ചടങ്ങില്‍ മുന്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഖാദര്‍ മാങ്ങാട്, ഹെഡ്മാസ്റ്റര്‍ വിനോദ് കുമാര്‍ മേലത്ത്, പി.ടി.എ പ്രസിഡണ്ട് പല്ലവ നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പാള്‍ അനിത പി. വി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ. ശശിധരന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!