local

മലബാര്‍ പ്രിന്റേഴ്‌സ് ഉടമ പയ്യന്നൂരിലെ ചന്ദ്രമോഹനന്‍ അന്തരിച്ചു

പയ്യന്നൂര്‍: മലബാര്‍ പ്രിന്റേഴ്‌സ് ഉടമ പയ്യന്നൂര്‍ സഹകരണ ആശുപത്രിക്ക് സമീപം താമസിക്കുന്ന കാമ്പ്രത്ത് ചന്ദ്രമോഹനന്‍(69) അന്തരിച്ചു. പയ്യന്നൂരിന്റെ സൗഹൃദ കാംക്ഷിയായ ഇദ്ദേഹം കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു.ഇന്നുപുലര്‍ച്ചെയായിരുന്നു അന്ത്യം.നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം ട്രസ്റ്റി ക്ഷേത്രം, വികസന സമിതി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു
വ്യാപാരി വ്യവസായി ഏകോപന സമിതിയംഗമായിരുന്നു.സ്വാതന്ത്ര്യ സമര സേനാനിയും കോണ്‍ഗ്രസ് എസ്.നേതാവുമായിരുന്ന പരേതനായ അത്തായി നാരായണ പൊതുവാളുടേയും കാമ്പ്രത്ത് പാര്‍വ്വതി അമ്മയുടേയും മകനാണ്. ഭാര്യ:സി.എം.പുഷ്പലത. മക്കള്‍:വിനോദ്(സിപിഎം ഷേണായി നഗര്‍ ബ്രാഞ്ച് സെക്രട്ടറി),വിജേഷ്. മരുമക്കള്‍:പി.വി.രമ്യശ്രീ,കെ.വി.സുപ്രിയ. സഹോദരങ്ങള്‍:ശശിധരന്‍, വിജയന്‍, മനോഹരന്‍, ബാലചന്ദ്രന്‍.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!