news

കോട്ടയത്ത് യുവാവിനെ കൊന്ന് വീട്ടിനുള്ളില്‍ കുഴിച്ചുമൂടിയെന്ന് സംശയം; തറതുരന്ന് പരിശോധിക്കാന്‍ പോലീസ്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടിയെന്ന് സംശയം. എ.സി. റോഡില്‍ രണ്ടാംപാലത്തിന് സമീപത്തെ വീട്ടിലാണ് യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി പോലീസ് സംശയിക്കുന്നത്.

സംഭവത്തില്‍ വീടിന്റെ തറ തുരന്ന് പരിശോധിക്കാനാണ് പോലീസിന്റെ നീക്കം. ഇതിനായി പോലീസ് സംഘം ചങ്ങനാശ്ശേരിയിലെത്തി. ആലപ്പുഴയില്‍നിന്ന് കാണാതായ യുവാവിനെയാണ് കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ടതായി സംശയിക്കുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് നേരത്തെ വാകത്താനത്തെ തോട്ടില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ നടത്തിയ അന്വേഷണമാണ് ചങ്ങനാശ്ശേരിയിലേക്ക് എത്തിയത്‌

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!