local

വാക്‌സിന്‍ ചാലഞ്ച് കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് 1166702 രൂപ നല്‍കി

കാഞ്ഞങ്ങാട്: സഹകരണമേഖല യോടൊപ്പം തന്നെ സാമൂഹിക മേഖലയിലും കൃത്യമായ ഇടപെടല്‍ നടത്തുന്ന കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് വാക്‌സിന്‍ ചാലഞ്ച് ലേക്ക് 1166702 രൂപ നല്‍കി. സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരണ പ്രസ്ഥാനത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് ഭാഗമായാണ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. ബാങ്കിന്റെ പൊതുനന്മ ഫണ്ടില്‍നിന്നും 10 ലക്ഷം രൂപയും ഭരണസമിതി അംഗങ്ങളുടെയും, ജീവനക്കാരുടെയും രണ്ടുദിവസത്തെ ശമ്പളമായ166702 ചേര്‍ത്താണ് 1166702 രൂപം നല്‍കിയത്. കോവിഡ മാനദണ്ഡങ്ങള്‍ […]

Uncategorized

മേലാങ്കോട് ഗുളികന്‍ ദേവസ്ഥാനം കളിയാട്ടം ഒഴിവാക്കി കോലധാരികള്‍ക്ക് സഹായം നല്‍കി

കാഞ്ഞങ്ങാട്: പുരാതനവും മേലാങ്കോട് പരിസരങ്ങളിലുമുള്ള ആളുകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന മേലാങ്കോട് അരയാല്‍ തറ ഗുളികന്‍ ദേവസ്ഥാനം ഇത്തവണത്തെ കളിയാട്ടം കൊറോണ മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ മാത്രം നടത്തി കളിയാട്ടം ഒഴിവാക്കി കോലധാരികള്‍ക്ക് സഹായം നല്‍കി. കോലധാരി രാജേഷ് കലൈപാടി സഹായം ഏറ്റുവാങ്ങി. ഇ.വി അനില്‍കുമാര്‍,ടി ദീപു, ബി.രവി എന്നിവര്‍ സംബന്ധിച്ചു.എല്ലാ വര്‍ഷവും മെയ് 6ന് പ്രദേശത്തെ മുഴുവന്‍ ആളുകളും പങ്കെടുത്തുകൊണ്ടുള്ള അന്നദാനം ഉള്‍പ്പെടെ നടത്തിയാണ് കളിയാട്ടം നടക്കാറുള്ളത്.  

പി.പി കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ച് അജാനൂര്‍ മുസ്ലിം ലീഗ് വാട്‌സാപ്പ് കൂട്ടായ്മ

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു; കോട്ടപ്പാറയിലെ പരേതനായ ജ്യോതിഷ്യര്‍ ശിവകുമാര്‍ പൊതുവാളിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്

രാവണിശ്വരം ബെമ്മണക്കോട് കുഞ്ഞിക്കോരന്‍ അന്തരിച്ചു

International

എ.പി. അബ്ദുള്ളക്കുട്ടി ബിജെപി ദേശീയ ഉപാധ്യക്ഷൻ എം.പി. തേജസ്വി സൂര്യയാണ് യുവമോർച്ചയുടെ പുതിയ അധ്യക്ഷൻ

ന്യൂഡൽഹി: എ.പി. അബ്ദുള്ളക്കുട്ടിയടക്കം 12പുതിയ നാഷണൽ വൈസ് പ്രസിഡന്റുമാരെ ഉൾപ്പെടുത്തി ബി.ജെ.പി. പുതിയ ഭാരവാഹി പട്ടിക പുറത്തിറക്കി. എട്ട് നാഷണൽ ജനറൽ സെക്രട്ടറിമാർ, മൂന്ന് ജോയിന്റ് ജനറൽ സെക്രട്ടറിമാർ, 13 നാഷണൽ സെക്രട്ടറിമാർ, വിവിധ പോഷക സംഘടന വൈസ് പ്രസിഡന്റുമാർ എന്നിവരെയും നിയമിച്ചിട്ടുണ്ട്. നിലവിൽ ബി.ജെ.പി. കേരള ഘടകം വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി. ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചത്. രമൺ സിങ്, വസുന്ധര രാജെ സിന്ധ്യ, രാധാമോഹൻ സിങ്, ബൈജയന്ത് […]

മടിക്കൈ ഉമ്മിച്ചിയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ജമ്മു കാശ്മീരിന്റെ കാര്യത്തിൽ ഇടപെടേണ്ട,​ ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് പ്രമേയത്തിന് ജുഡീഷ്യറി കമ്മിറ്റിയുടെ പിന്തുണ

Uncategorized

മേലാങ്കോട് ഗുളികന്‍ ദേവസ്ഥാനം കളിയാട്ടം ഒഴിവാക്കി കോലധാരികള്‍ക്ക് സഹായം നല്‍കി

കാഞ്ഞങ്ങാട്: പുരാതനവും മേലാങ്കോട് പരിസരങ്ങളിലുമുള്ള ആളുകളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന മേലാങ്കോട് അരയാല്‍ തറ ഗുളികന്‍ ദേവസ്ഥാനം ഇത്തവണത്തെ കളിയാട്ടം കൊറോണ മഹാമാരി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ മാത്രം നടത്തി കളിയാട്ടം ഒഴിവാക്കി കോലധാരികള്‍ക്ക് സഹായം നല്‍കി. കോലധാരി രാജേഷ് കലൈപാടി സഹായം ഏറ്റുവാങ്ങി. ഇ.വി അനില്‍കുമാര്‍,ടി ദീപു, ബി.രവി എന്നിവര്‍ സംബന്ധിച്ചു.എല്ലാ വര്‍ഷവും മെയ് 6ന് പ്രദേശത്തെ മുഴുവന്‍ ആളുകളും പങ്കെടുത്തുകൊണ്ടുള്ള അന്നദാനം ഉള്‍പ്പെടെ നടത്തിയാണ് കളിയാട്ടം നടക്കാറുള്ളത്.  

Uncategorized

പി.പി കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ച് അജാനൂര്‍ മുസ്ലിം ലീഗ് വാട്‌സാപ്പ് കൂട്ടായ്മ

കാഞ്ഞങ്ങാട് : അകാലത്തില്‍ വിട്ട് പിരിഞ്ഞ ലീഗ് നേതാവ് പി.പി.കുഞ്ഞബ്ദുള്ളയെ അനുസ്മരിച്ചും പ്രാര്‍ത്ഥന നടത്തിയും അജാനൂര്‍ പഞ്ചായത്തിലെ മുസ്ലിം ലീഗ് വാട്‌സാപ്പ് കൂട്ടായ്മ. തന്റെയും കുടുംബത്തിന്റെയും ജീവിതം പ്രസ്ഥാനത്തിനും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മാറ്റി വെച്ച അപൂര്‍വം ചിലരില്‍ ഒരാളാണ് പി.പി കുഞ്ഞബ്ദുള്ളയെന്ന് അനുസ്മരണത്തില്‍ സംസാരിച്ച നേതാക്കള്‍ അഭിപ്രായപ്പട്ടു. മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് സലിം ബാരിക്കാട് അധ്യക്ഷത വഹിച്ചു. അഷ്റഫ് ദാരിമി പാലായി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.ബഷീര്‍ ചിത്താരി സ്വാഗതം പറഞ്ഞു.പഞ്ചായത്ത് […]

Uncategorized

ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു; കോട്ടപ്പാറയിലെ പരേതനായ ജ്യോതിഷ്യര്‍ ശിവകുമാര്‍ പൊതുവാളിന്റെ ഭാര്യ അര്‍ച്ചനയാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഭര്‍ത്താവിന് പിന്നാലെ ഭാര്യയും കോവിഡ് ബാധിച്ചു മരിച്ചു . കോട്ടപ്പാറയിലെ പരേതനായ ജ്യോതിഷ്യര്‍ ശിവകുമാര്‍ പൊതുവാളിന്റെ ഭാര്യ അര്‍ച്ചന (35) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ശിവകുമാര്‍ പൊതുവാള്‍ കഴിഞ്ഞ ഏപ്രില്‍ 15 ന് കോവിഡ് ബാധിച്ച് മരണപ്പെട്ടിരുന്നു. അതിന് ശേഷമാണ് അര്‍ച്ചനക്ക് കോവിഡ് സ്ഥീരികരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയില്‍ അധികമായി മംഗലാപുരത്തെ സ്വകാര്യ ശ്രുപതിയില്‍ ചികില്‍സയിലായിരുന്ന അര്‍ച്ചന ഇന്ന് രാവിലെയാണ് മരിച്ചത്. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പൂടംകല്ല് ശാഖയിലെ ജീവനക്കാരിയാണ് . ഏക മക്കള്‍ […]

Uncategorized

രാവണിശ്വരം ബെമ്മണക്കോട് കുഞ്ഞിക്കോരന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: രാവണിശ്വരം ബെമ്മണക്കോട് കുഞ്ഞിക്കോരന്‍ (85) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാത. മക്കള്‍:- രാധ, ദേവകി, പത്മിനി, വനജ, ചന്ദ്രിക, ബിന്ദു, മരുമക്കള്‍:- കൃഷ്ണന്‍, ശ്രീധരന്‍, നാരായണന്‍, ശിവന്‍, രവി, പരേതനായ നാരായണന്‍.സഹോദരങ്ങള്‍:- കുഞ്ഞിപ്പെണ്ണ്, പരേതരായ കാരിച്ചി, കക്കൂത്തില്‍ കുഞ്ഞിരാമന്‍, കക്കൂത്തില്‍ അമ്പുഞ്ഞി, കക്കൂത്തില്‍ കൊട്ടന്‍.  

Uncategorized

കാഞ്ഞങ്ങാട് പച്ചക്കറി കച്ചവടം നടത്തുന്ന വീട്ടമ്മ കോവിഡ് ബാധിച്ച് മരിച്ചു; പടന്നക്കാട് കുറുന്തൂറിലെ ടി.കാര്‍ത്യായനിയാണ് മരിച്ചത്

കാഞ്ഞങ്ങാട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് വിട്ടില്‍ തന്നെ ചികില്‍സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു . പടന്നക്കാട് കുറുന്തൂറിലെ പരേതനായ കരുണാകരന്റെ ഭാര്യ ടി.കാര്‍ത്യായനി(കുഞ്ഞമ്മേട്ടി) (65) മരിച്ചത്. ഒരാഴ്ച മുമ്പാണ് ഇവര്‍ക്ക് കോവിഡ് പോസിറ്റീവായത്.ഇന്നലെ ഉച്ചകഴിഞ്ഞ് ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജില്ലാശുപത്രിയില്‍ എത്തിച്ചു യെങ്കിലും മരണപ്പെട്ടു. കാഞ്ഞങ്ങാട് മെട്രോ ഓട്ടോ സ്റ്റാന്റിന് സമീപം വഴിയോരത്ത് പച്ചക്കറി കച്ചവടം നടത്തിവരുകയായിരുന്നു. ഏകമക്കള്‍: സിന്ധു .മരുമകന്‍: രാമചന്ദ്രന്‍ (മാലോം ) .സഹോദരങ്ങള്‍: ജാനകി (ചാളക്കാടവ് ), വനജ (അച്ചാംതുരുത്തി ) ,ദാമോധരന്‍ […]

error: Content is protected !!